Latest NewsIndiaNews

കരസേനയിൽ അഗ്നിവീർ: കേരളത്തിൽ രണ്ടിടങ്ങളിൽ തിരഞ്ഞെടുപ്പ്, തസ്തികയും യോഗ്യതയും – രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി

അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ അവസരം. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയായി ഇന്ത്യൻ സൈന്യം നിരവധി തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. അവിവാഹിത പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 15 വരെയാണുള്ളത്. വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന തീയതിക്ക് മുൻപ് അപേക്ഷിക്കുന്നവർക്കാണ് അവസരം.

ഓൺലൈൻ എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 17 മുതൽ. കായികക്ഷമതാപരീക്ഷയുടെ തീയതി പിന്നീട്. കായികക്ഷമതാ പരീക്ഷയും വൈദ്യപരിശോധനയും എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസുകൾക്കു കീഴിലാണു തിരഞ്ഞെടുപ്പ്. തീയതികൾ പിന്നീട് അറിയിക്കും.

മാനദണ്ഡങ്ങൾ അനുസരിച്ച്, ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ കുറഞ്ഞത് നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, ശാരീരിക/മെഡിക്കൽ മാനദണ്ഡങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിനായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ രണ്ട് ഘട്ടങ്ങളിലായാണ് എന്നത് ശ്രദ്ധേയമാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയുള്ള ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയുടെ ഘട്ടം 1 ആയിരിക്കുമ്പോൾ, അടുത്ത ഘട്ടം എആർഒമാരുടെ റിക്രൂട്ട്‌മെന്റ് റാലി ആയിരിക്കും.

തസ്തികയും യോഗ്യതയും:

ജനറൽ ഡ്യൂട്ടി: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% വേണം. സിബിഎസ്ഇ ഉൾപ്പെടെയുള്ള സിലബസുകളിൽ സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും.

ക്ലാർക്ക് / സ്‌റ്റോർ കീപ്പർ ടെക്നിക്കൽ: 60% മാർക്കോടെ പ്ലസ്ടു ജയം (ഓരോ വിഷയത്തിനും 50%).

ട്രേഡ്സ്മാൻ (പത്താം ക്ലാസ്): പത്താം ക്ലാസ് ജയം. (ഓരോ വിഷയത്തിനും 33%).

ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്): എട്ടാം ക്ലാസ് ജയം. (ഓരോ വിഷയത്തിനും 33%).

പ്രായപരിധി: എല്ലാ വിഭാഗങ്ങളിലേക്കും 17 –21 (2002 ഒക്ടോബർ ഒന്ന്– 2006 ഏപ്രിൽ ഒന്ന് കാലയളവിൽ ജനിച്ചവരാകണം). ശാരീരികയോഗ്യതാ വിശദാംശങ്ങൾ കരസേനാ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്: 250 രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button