റായ്‌പൂര്‍: നവവധുവിനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. വിവാഹ റിസപ്‌ഷന് തൊട്ടുമുന്‍പാണ് സംഭവം. അസ്‌ലം (24), ഭാര്യ കാകഷ ബാനോ (22) എന്നിവരാണ് മരിച്ചത്. ഛത്തീസ്‌ഗഡ് റായ്‌പൂരിലെ ബ്രിജ്‌നഗറില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
read also: ഇസ്രയേലിലേക്കു തീര്‍ഥയാത്ര പോയ സംഘത്തിലെ ആറു പേര്‍ അവിടെവച്ചു മുങ്ങിയ സംഭവത്തിനു പിന്നില്‍ വന്‍ സംഘം
ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം ഞായറാഴ്ച നടന്നത്. ഇന്നലെ രാത്രി അസ്‌ലമിന്റെ വീട്ടിൽ റിസപ്‌ഷന്‍ പരിപാടി ഒരുക്കിയിരുന്നു. ഇതിനു വേണ്ടി റെഡി ആകുന്നതിനിടയിൽ അസ്‌ലമിന്റെ മുറിയില്‍ നിന്നും വധുവിന്റെ അലര്‍ച്ച കേട്ട് മാതാവ് ഓടിയെത്തി. എന്നാല്‍ മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. ഏറെനേരം തട്ടിവിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജനാലയില്‍കൂടി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.
Post Your Comments