ThrissurLatest NewsKeralaNattuvarthaNews

കാ​ർ മൈ​ൽ​കു​റ്റി​യി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് അപകടം : യുവാവ് മരിച്ചു

കൊ​ച്ചി പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​ർ​ജു​ൻ ബാ​ബു (25) ആണ് മ​രി​ച്ചത്

പ​ട്ടി​ക്കാ​ട്: കാ​ർ മൈ​ൽ​കു​റ്റി​യി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യുവാവ് മരിച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​ർ​ജു​ൻ ബാ​ബു (25) ആണ് മ​രി​ച്ചത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന നി​സാ​മി​നെ (25) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ടി​ക്കാ​ട് മേ​ൽ​പാ​ത​യി​ൽ‌ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. മൈ​ൽ​കു​റ്റി​യി​ൽ ​ഇ​ടി​ച്ച് പ​ല​ത​വ​ണ മ​റി​ഞ്ഞ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ബം​ഗ​ളൂ​രി​ൽ ​നി​ന്ന് പ​ള്ളു​രു​ത്തി​യി​ലേ​ക്കു പോ​യി​രു​ന്ന ആ​റം​ഗ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Read Also : പോ​ക്സോ കേ​സ് പ്ര​തി​ ഇ​ര​യു​ടെ വീ​ട്ടി​ലെ കാർ പോർച്ചിൽ ജീവനൊടുക്കി : മരിച്ചത് റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു​പേ​ർക്ക് നിസാര പരിക്കുകളാണുള്ളത്. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ മേ​ൽ​പാ​ത അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് ഫാ​സ്റ്റ് ട്രാ​ക്കി​ൽ പോ​യി​രു​ന്ന ഇ​വ​രു​ടെ വാ​ഹ​നം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മൈ​ൽ​കു​റ്റി​യി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​റി​ഞ്ഞ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​തം തടസപ്പെട്ടു. ദേ​ശീ​യ​പാ​ത റി​ക്ക​വ​റി വി​ഭാ​ഗം, പീ​ച്ചി പൊ​ലീ​സ്, മ​ണ്ണു​ത്തി ഹൈ​വേ പൊ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തിയാണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button