കരുനാഗപ്പള്ളി : കാറിൽ മാരക ലഹരിവസ്തുക്കളുമായി വിൽപ്പനയ്ക്ക് എത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പിൽ നിഥിൻ (22) ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മന്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 5.27 ഗ്രാം എംഡിഎംഎ, മുപ്പതിനായിരം രൂപ, കത്തി എന്നിവയും ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
Read Also : സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്, നിരക്കുകൾ വർദ്ധിപ്പിച്ചു
ഇയാൾ തീരമേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാര നടത്തുന്ന ശൃംഖലയിലെ കണ്ണിയാണെന്ന് കരുതുന്നതായി എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബി വിഷ്ണു, പ്രിവന്റീവ് ഓഫീസർ മനു, ആർ സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് ബാബു, ശ്രീനാഥ്, അജിത്ത്, ജൂലിയൻ ക്രൂസ്, മുഹമ്മദ് കാഹിൽ ബഷീർ, വനിതാ ഓഫീസർമാരായ ഗംഗ, രമ്യ, ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടരന്വേഷണം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ് ഏറ്റെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments