KollamKeralaNattuvarthaLatest NewsNews

കാ​റി​ൽ കടത്താൻ ശ്രമം : എം​ഡിഎം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ആ​ല​പ്പാ​ട് പ​ണ്ടാ​ര​ത്തു​രു​ത്ത് തെ​ക്കേ തോ​പ്പി​ൽ നി​ഥി​ൻ (22) ആ​ണ് പി​ടി​യി​ലാ​യ​ത്

ക​രു​നാ​ഗ​പ്പ​ള്ളി : കാ​റി​ൽ മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​യ യു​വാ​വ് എ​ക്സൈ​സ് സം​ഘത്തിന്റെ പി​ടി​യിൽ. ആ​ല​പ്പാ​ട് പ​ണ്ടാ​ര​ത്തു​രു​ത്ത് തെ​ക്കേ തോ​പ്പി​ൽ നി​ഥി​ൻ (22) ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തിന്റെ അടിസ്ഥാനത്തിൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മ​ന്റ് ആ​ൻ​ഡ് ആ​ൻ്റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 5.27 ഗ്രാം ​എം​ഡിഎം​എ, മു​പ്പ​തി​നാ​യി​രം രൂ​പ, ക​ത്തി എ​ന്നി​വ​യും ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്, നിരക്കുകൾ വർദ്ധിപ്പിച്ചു

ഇ​യാ​ൾ തീ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര ന​ട​ത്തു​ന്ന ശൃം​ഖ​ല​യി​ലെ ക​ണ്ണി​യാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി ​വി​ഷ്ണു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മ​നു, ആ​ർ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജീ​ഷ് ബാ​ബു, ശ്രീ​നാ​ഥ്, അ​ജി​ത്ത്, ജൂ​ലി​യ​ൻ ക്രൂ​സ്, മു​ഹ​മ്മ​ദ് കാ​ഹി​ൽ ബ​ഷീ​ർ, വ​നി​താ ഓ​ഫീ​സ​ർ​മാ​രാ​യ ഗം​ഗ, ര​മ്യ, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പരിശോധനയിൽ പ​ങ്കെ​ടു​ത്തു.​ തു​ട​ര​ന്വേ​ഷ​ണം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സ് ഏ​റ്റെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button