
പാറശാല: നാലുകിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കൊല്ലം ഇളംകുളത്ത് മുസ്തഫ കോട്ടേജില്‍ അംബേദ്കര്‍ (27)പിടിയിലായത്.
Read Also : ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും, വേദിയാകാനൊരുങ്ങി കുമരകം
ഇന്‍സ്പെക്ടര്‍ ബി. സഹീര്ഷയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read Also : കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണ ചെയിൻ ഉൾപ്പെടെ പിടിയില്‍
എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബി.എന്‍. അജികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.വിനോദ്, ജെ.സതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നൽകി. കേസിന്റെ തുടര്‍ നടപടികള്‍ക്കായി പ്രതിയെ നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് അധികൃതർക്ക് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments