ന്യൂഡൽഹി: ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് കാൻസലിംഗിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിലൂടെയുമായി റെയിൽവേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. 2019-നും 2022-നുമിടയിലായി 31 കോടിയിലധികം ടിക്കറ്റുകളാണ് റദ്ദാക്കിയത്. ഇതുവഴി ഇന്ത്യൻ റെയിൽവേക്ക് 6297 കോടി രൂപ വരുമാനം ലഭിച്ചുവെന്നും കണക്കുകൾ പറയുന്നു.
അതേസമയം, കഴിഞ്ഞ രണ്ടുവർഷത്തിനിടെ റെയിൽവേയുടെ വരുമാനത്തിൽ 32 ശതമാനം വർധനവ് രേഖപ്പെടുത്തി. 2021ൽ 1,660 കോടി രൂപയായിരുന്നു റെയിൽവേയുടെ വരുമാനം. 2022-ലെത്തിയപ്പോൾ ഇത് 2,184 കോടി രൂപയായി ഉയർന്നു. 2020-ൽ 796 കോടി രൂപയാണ് ടിക്കറ്റ് കാൻസലേഷൻ വഴി ആകെ ലഭിച്ചത്. പ്രതിദിനം ശരാശരി 2.17 കോടി രൂപ എന്ന വിധത്തിലാണിത്. 2022 ആയപ്പോൾ ഇത് ആറു കോടിക്കടുത്ത് വർധിച്ച് 2,184 കോടി രൂപയായി. 2019 മുതൽ 2022 വരെയായി 9.03 കോടി പേർ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കാൻസൽ ചെയ്തിരുന്നില്ല. ഇതുവഴി 4,107 കോടി രൂപയാണ് റെയിൽവേക്ക് ലഭിച്ചതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Post Your Comments