Latest NewsKeralaNews

അഞ്ചാംക്ളാസുകാരിയെ ക്ളാസ്‌മുറിയില്‍ വച്ച്‌ പീഡിപ്പിച്ച അദ്ധ്യാപകന് 16 വര്‍ഷം കഠിനതടവ്

വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്നാണ്‌ കേസ്

കുന്നംകുളം: ക്ലാസ് റൂമില്‍ വച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അദ്ധ്യാപകന് 16 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ. 2014 ലായിരുന്നു കേസിനു ആസ്പദമായ സംഭവം. ഫസ്റ്റ് ബഞ്ചില്‍ ഒന്നാമതായി ഇരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന്   അദ്ധ്യാപകന്‍ രാധാകൃഷ്ണന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ.എസ് ആണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.

read also: മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവർത്തകർ

പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പോക്‌സോ പ്രോസിക്യൂട്ടര്‍ കെ.എസ്.ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കാനായി അഡ്വ.അമൃതയും ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button