Latest NewsKeralaNewsBusiness

ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും, വേദിയാകാനൊരുങ്ങി കുമരകം

യുഎൻ വിമനുമായ ചേർന്നുള്ള പ്രവർത്തനങ്ങളുടെ ചർച്ചയും സംഘടിപ്പിക്കുന്നതാണ്

സംസ്ഥാനത്ത് ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി ഫെബ്രുവരി 25 മുതൽ ആരംഭിക്കും. ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ കുമരകമാണ് ഇത്തവണ ഉച്ചകോടിയുടെ ആതിഥേയം വഹിക്കുന്നത്. നാല് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടി ഫെബ്രുവരി 28 സമാപിക്കുന്നതാണ്. ഫെബ്രുവരി 26-ന് രാവിലെ കുമരകം ലേക്ക് സോംഗ് റിസോർട്ടിൽ മന്ത്രി വി. എൻ വാസവന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.

ഉത്തരവാദിത്വ ടൂറിസം മേഖലയിലെ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക, ടൂറിസം രംഗത്തെ നവീന പ്രവണതകൾ കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിൽ കൂട്ടിച്ചേർക്കുക തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, യുഎൻ വിമനുമായ ചേർന്നുള്ള പ്രവർത്തനങ്ങളുടെ ചർച്ചയും സംഘടിപ്പിക്കുന്നതാണ്. ചടങ്ങിൽ യുഎൻ വിമൻസ് പ്രതിനിധി സൂസൻ ഫെർഗൂസൺ, അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രം സ്ഥാപകൻ ഡോ. ഹരോൾഡ് ഗുഡ്‌വിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 27-ന് വൈകിട്ട് പുതുക്കിയ ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനത്തോടെയാണ് ഉച്ചകോടി സമാപിക്കുക.

Also Read: മനശ്ശാന്തി വര്‍ദ്ധിക്കുവാന്‍ സൂര്യഭഗവാന് ജലാഭിഷേകം…

shortlink

Related Articles

Post Your Comments

Related Articles


Back to top button