
ടെലികോം മേഖലയിൽ ശക്തമായ ചുവടുറപ്പിച്ച് റിലയൻസ് ജിയോയും ഭാരതി എയർടെലും. ട്രായിയുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടതോടെ രാജ്യത്ത് വൻ മുന്നേറ്റമാണ് ജിയോയും എയർടെലും നടത്തുന്നത്. അതേസമയം, വോഡഫോൺ- ഐഡിയ അടിപതറുകയാണ്. ഓരോ മാസം പിന്നിടുമ്പോഴും കനത്ത നഷ്ടമാണ് വോഡഫോൺ- ഐഡിയ നേരിടുന്നത്. ട്രായിയുടെ ഏറ്റവും പുതിയ കണക്കുകൾ അറിയാം.
2022 ഡിസംബറിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഡിസംബറിൽ 17.08 ലക്ഷം വരിക്കാരെയാണ് പുതുതായി ചേർത്തത്. ഇതോടെ, ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 42.45 കോടിയായാണ് ഉയർന്നത്. ഡിസംബറിൽ എയർടെലിന് 15.26 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതോടെ, ആകെ വരിക്കാരുടെ എണ്ണം 36.76 കോടിയായി. ഇത്തവണയും കനത്ത നഷ്ടമാണ് വോഡഫോൺ- ഐഡിയയക്ക് ഉണ്ടായിട്ടുള്ളത്. ഡിസംബർ മാസത്തിൽ 24.71 ലക്ഷം വരിക്കാരെയാണ് വോഡഫോൺ- ഐഡിയയ്ക്ക് നഷ്ടമായത്. ഇതോടെ, മൊത്തം വരിക്കാരുടെ എണ്ണം 24.13 കോടിയായി ചുരുങ്ങി.
Also Read: എന്തുകൊണ്ടാണ് 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി ഇല്ലാത്തത്?
2022 ഡിസംബറിൽ രാജ്യത്തെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 83.22 കോടിയായി വർദ്ധിച്ചിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ 98.41 ശതമാനത്തിലധികം വിപണി വിഹിതം നേടിയത് 4 ടെലികോം കമ്പനികളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് 43.21 കോടിയും, ഭാരതി എയർടെൽ 23.44 കോടിയും, വോഡഫോൺ- ഐഡിയ 12.38 കോടിയും, ബിഎസ്എൻഎൽ 2.63 കോടിയും വിപണി വിഹിതം സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments