രാജ്യത്തുടനീളം ആദായ നികുതിയും പാൻ കാർഡുമായും ബന്ധപ്പെട്ട ഒട്ടനവധി ചർച്ചകൾ നടക്കുന്നുണ്ട്. സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ജനങ്ങൾ നികുതി നൽകുക എന്നത് അനിവാര്യമായതിനാൽ, നിശ്ചിത തുകയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ ആദായ നികുതി നൽകണം. എന്നാൽ, ഇന്ത്യയിലെ ഒരു സംസ്ഥാനത്തുള്ളവരെ ആദായ നികുതി നൽകുന്നവരിൽ നിന്നും കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. ആ സംസ്ഥാനം ഏതെന്നും, അതിനു പിന്നിലെ കാരണവും അറിയാം.
സിക്കിമിനെയാണ് ആദായ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 1961- ലെ ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 10 (26AAA) പ്രകാരം സിക്കിം നിവാസികളെ ആദായ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സിക്കിമിന് മാത്രമായി 1948- ൽ രൂപീകരിച്ച പ്രത്യേക നികുതി സംവിധാനങ്ങൾ ഉണ്ട്. 1975 മുതൽ ഈ നിയമങ്ങളാണ് സിക്കിം പിന്തുടരുന്നത്. ഒരു കാലത്ത് രാജഭരണം നിലനിന്നിരുന്ന സ്ഥലം കൂടിയായിരുന്നു സിക്കിം.
Also Read: സ്പിൽവേയിൽ നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി
ആദായ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയത് പോലെ, സിക്കിം നിവാസികൾക്ക് പാൻ കാർഡും ആവശ്യമില്ല. ഇന്ത്യൻ ഓഹരി വിപണിയിലും, മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിന് സിക്കിമിലെ ജനങ്ങൾക്ക് പാൻ കാർഡ് ആവശ്യമില്ലെന്ന നിയമം ഇതിനോടകം തന്നെ സെബി നടപ്പാക്കിയിട്ടുണ്ട്.
Post Your Comments