Latest NewsNewsBusiness

അദാനി ഗ്രൂപ്പിന് വീണ്ടും വായ്പ നൽകുന്നതിന് തയ്യാർ, നിലപാട് അറിയിച്ച് ബാങ്ക് ഓഫ് ബറോഡ

ലോകത്തിലെ ഏറ്റവും വലിയ ചേരി പുനർനിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പ്രോജക്ടിന് വായ്പ നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിട്ടുണ്ട്

അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പിന് വായ്പ നൽകുന്നത് തുടരാൻ തയ്യാറാണെന്നാണ് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ചദ്ദയാണ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, വായ്പ നൽകുന്ന തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ ചേരി പുനർനിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പ്രോജക്ടിന് വായ്പ നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിട്ടുണ്ട്. ‘അദാനി ഗ്രൂപ്പിന്റെ ഓഹരികൾ നേരിടുന്ന ചാഞ്ചാട്ടത്തെ കുറിച്ച് തനിക്ക് ആശങ്ക ഇല്ല. മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, കമ്പനിക്ക് വായ്പ നൽകും’, സഞ്ജീവ് ചദ്ദ പറഞ്ഞു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. രാജ്യത്തെ, വിവിധ ബാങ്കുകളിലായി അദാനി ഗ്രൂപ്പിന്റെ കമ്പനികൾക്ക് ഏകദേശം 270 കോടി രൂപയുടെ കടബാധ്യത ഉണ്ട്.

Also Read: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണ ചെയിൻ ഉൾപ്പെടെ പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button