തൃശൂര്‍: പൊലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വീട്ടമ്മ. തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. മകനെ തേടി വീട്ടിലെത്തിയ പോലീസാണ് വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണുത്തി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
Read Also: സമൂഹ മാധ്യമങ്ങളിലെ പരസ്യ പോര്: രൂപയ്ക്കും സിന്ദൂരിക്കും സ്ഥലം മാറ്റം
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചംഗ പൊലീസ് സംഘം യുവതിയുടെ മകനെ തേടി വീട്ടിലെത്തിയപ്പോള്‍ യുവതി കുളിമുറിയിലായിരുന്നു. പൊലീസ് സംഘത്തിലെ ഒരാള്‍ പ്രധാന വാതില്‍ ചവിട്ടി തുറന്ന് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീ ബഹളം വച്ചപ്പോള്‍ പൊലീസുകാരന്‍ പുറത്ത് കടന്നെന്നും പറയുന്നു. സംഭവ സമയത്ത് യുവതിയുടെ ഭര്‍ത്താവും മകനും വീട്ടിലുണ്ടായിരുന്നില്ല.
പൊലീസുകാരന്റെ പേരില്‍ കേസെടുക്കണമെന്ന് യുവതി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു.
Post Your Comments