ഹൈദരാബാദ്: നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു. വാച്ച്മാന് ആയി ജോലി ചെയ്യുന്നയാളുടെ മകനാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്ക്കള്‍ കടിച്ചുകീറിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചുറ്റും ആരും ഉള്ളതായി ദൃശ്യങ്ങളില്‍ ഇല്ല.
ആക്രമണത്തിന് ഇരയാകുമ്പോൾ കുട്ടി തനിച്ചായിരുന്നു. കുട്ടി ഒറ്റയ്ക്ക് നടക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടുപിന്നാലെ, മൂന്ന് നായ്ക്കൾ കുട്ടിയുടെ നേരെ വന്ന് അവനെ വളയുന്നു. പരിഭ്രാന്തനായ കുട്ടി ഓടാൻ ശ്രമിക്കുന്നു, പക്ഷേ നായ്ക്കൾ അവനെ ആക്രമിച്ച് നിലത്തേയ്ക്ക് തള്ളിയിടുകയാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നായ്ക്കൾ സമ്മതിക്കുന്നില്ല. കൂട്ടം ചേർന്നായിരുന്നു ആക്രമണം.
ഹൃദയഭേദകമായ സംഭവം തെരുവ് നായ്ക്കളുടെ ഭീഷണി വീണ്ടും ചർച്ചയിലെത്തിച്ചിരിക്കുകയാണ്. കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നവർക്ക് നേരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു. ഗുജറാത്തിലെ സൂറത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസ്സുള്ള ആൺകുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം.
Post Your Comments