രാജ്യത്ത് വിമാനയാത്ര ചെയ്തവരുടെ എണ്ണത്തിൽ വീണ്ടും കുതിച്ചുചാട്ടം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ 1.25 കോടി ആളുകളാണ് വിമാനയാത്ര നടത്തിയത്. 2021 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 95.72 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരിയിൽ 64.08 ലക്ഷം ആളുകളാണ് രാജ്യത്ത് വിമാനയാത്ര നടത്തിയത്.
ഇത്തവണ സർവീസുകളിൽ 80 ശതമാനം മുതൽ 90 ശതമാനം സീറ്റുകളിലും യാത്രക്കാരെ നേടാൻ വിമാന കമ്പനികൾക്ക് (ലോഡ് ഫാക്ടർ) സാധിച്ചിട്ടുണ്ട്. സർവീസുകളിൽ ഏറ്റവും അധികം പേരെ ഉൾക്കൊള്ളിച്ചത് സ്പൈസ് ജെറ്റാണ്. 91 ശതമാനം ആളുകളെ ഉൾക്കൊള്ളിക്കാൻ സ്പൈസ് ജെറ്റിന് സാധിച്ചിട്ടുണ്ട്. തൊട്ടുപിന്നിലായി ഗോ ഫസ്റ്റ് (90.9 ശതമാനം), എയർ ഇന്ത്യ (87.5 ശതമാനം), ഇൻഡിഗോ (82 ശതമാനം) എന്നിങ്ങനെയാണ് ലോഡ് ഫാക്ടർ. അതേസമയം, 2022- ൽ പ്രവർത്തനമാരംഭിച്ച പുത്തൻ കമ്പനിയായ ആകാശ എയറിന്റെ ലോഡ് ഫാക്ടർ 82.8 ശതമാനമാണ്.
Post Your Comments