
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കിളിമാനൂർ കാനറ ചരുവിള പുത്തൻവീട്ടിൽ സുകുമാരൻ ദീപു (19) ആണ് അറസ്റ്റിലായത്. കിളിമാനൂർ പൊലീസാണ് പിടികൂടിയത്.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതി കൂട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞത് അനുസരിച്ച് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Read Also : തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം: പത്തനാപുരം സ്വദേശി പിടിയില്‍
തുടർന്ന്, ഒളിവിൽ ആയിരുന്ന പ്രതിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments