KeralaLatest NewsNews

ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മരണം 

തിരുവനന്തപുരം: ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മരണം. വെങ്ങാനൂർ, മുക്കോല സ്വദേശികളായ കുഴിപ്പള്ളം ചിത്രാ ഭവനിൽ സോമരാജൻ (59 ) വെങ്ങാനൂർ പീച്ചോട്ടു കോണം രാജു നിവാസിൽ രാജു (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ശിവാലയ ഓട്ടം പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട വാഹനം കണ്ടെത്താൻ സിസിടിവിയുടെ സഹായത്തോടെ തക്കല പൊലീസ് ശ്രമം ആരംഭിച്ചു.

സോമരാജനും രാജുവും ഉൾപ്പെടെ എട്ടംഗ സംഘം നാല് ഇരുചക്ര വാഹനങ്ങളിലായി ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ശിവാലയ ഓട്ടത്തിന് പുറപ്പെട്ടത്. ഒൻപതാമത്തെ ക്ഷേത്രമായ തിരുവിടക്കോടിലെ ദർശനം കഴിഞ്ഞ് പത്താമത്തെ ക്ഷേത്രമായ തിരുവാൻ കോടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം.

ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. ശിവാലയ ഓട്ടത്തിനിടെ ഒൻപതാമത്തെ ക്ഷേത്രത്തിൽ നിന്ന് നേരത്തെ ഇറങ്ങിയ ഇരുവരും അപകടത്തിൽപ്പെട്ട വിവരം കൂടെയുള്ളവർ അറിഞ്ഞിരുന്നില്ല.

മരണപ്പെട്ടവരുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ അവസാനം വന്നകോൾ  തക്കല പൊലീസാണ് കൂടെയുള്ളവർക്ക് അപകടം സംബന്ധിച്ച വിവരം നൽകിയത്. മരിച്ച ഇരുവരും തെങ്ങ് കയറ്റ, മരം മുറി തൊഴിലാളികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button