കോഴിക്കോട്: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ കൂടെ നടുവൊടിക്കുന്ന പരിപാടിയാണ് കോഴിക്കോട് ജില്ലയിൽ നടക്കുന്നത്. സാധാരണക്കാരെ നടക്കാൻ സമ്മതിക്കാതെയാണ് പോലീസിന്റെ സുരക്ഷാ ഒരുക്കങ്ങൾ.
മീഞ്ചന്ത ജങ്ഷനിൽ ബസ് കയറാനെത്തിയ യുവതിയോട് അവിടെനിന്ന് മാറാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ ഇവർ പൊട്ടിത്തെറിച്ചത് നാട്ടുകാർക്ക് കൗതുകമായി. എതിർപ്പുകൾ ഉണ്ടെങ്കിലും ആരും ആദ്യമൊന്നും തിരിച്ച് പ്രതികരിക്കാതിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി യുവതിയുടെ പൊട്ടിത്തെറിക്കൽ. ‘മുഖ്യമന്ത്രി… മുഖ്യമന്ത്രി… മുഖ്യമന്ത്രിക്കു മാത്രം പോയാ മതിയോ.. വേറെ ആർക്കും പോണ്ടേ.. റോഡിലൂടെ…’ എന്നാണ് യുവതി ചോദിച്ചത്.
ട്യൂഷൻക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകാൻ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന വിദ്യാർഥികളെയും പോലീസ് വിരട്ടി മാറ്റി. മുഖ്യമന്ത്രി കോളേജിൽ പങ്കെടുത്ത പരിപാടി കഴിയുംവരെ പുറത്ത് ആരെയും നിൽക്കാൻ പോലീസ് സമ്മതിച്ചില്ല. ബസ് സ്റ്റോപ്പുകളിൽ ബസ് നിർത്താനും പോലീസുകാർ അനുവദിച്ചില്ല. ബസ് പിന്നെ ബസ് സ്റ്റോപ്പിൽ അല്ലാതെ, പോലീസ് സ്റ്റേഷനിൽ നിർത്താൻ കഴിയുമോ എന്ന പരിഹാസത്തിന് പോലീസിന്റെ കൈയ്യിൽ ഉത്തരമില്ല.
Post Your Comments