തിരുവനന്തപുരം: യു ടേൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹനവകുപ്പ്. കരുതലോടെ മാത്രം വേണം യു ടേൺ എടുക്കാനെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.
Read Also: കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മോട്ടോർ വെഹിക്കിൾ (ഡ്രൈവിംഗ്) റെഗുലേഷൻ 8 പ്രകാരം
(a) താഴെ പറയുന്ന സ്ഥലങ്ങളിൽ U Turn എടുക്കരുത്.
(i) എവിടെയാണോ അടയാളത്താലോ, സിഗ്നലുകളാലോ നിരോധിച്ചിട്ടുള്ളത്.
(ii) തുടർച്ചയായി ഗതാഗതമുളള തിരക്കുള്ള റോഡിൽ
(iii) ഒരു മേജർ റോഡിലോ, ഹൈവേ യിലോ, എക്‌സ്പ്രസ് ഹൈവേയിലോ
(iv) തുടർച്ചയായി ഒറ്റവരയോ, ഇരട്ട വരയോ ഉള്ള സ്ഥലങ്ങളിൽ
(b) വാഹനത്തിന് ചുറ്റുവട്ടത്ത് ഏതെങ്കിലും ബ്ലൈന്റ് സ്‌പോട്ടുകൾ ഉണ്ടെങ്കിൽ ഡ്രൈവർ U turn എടുക്കരുത്. അതേ പോലെ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ച ശേഷവും പുറകിലുള്ള വാഹനങ്ങളെ കണ്ണാടികളിൽ കൂടി നിരീക്ഷിച്ച ശേഷം U Turn എടുക്കാൻ സുരക്ഷിതമാണെങ്കിൽ മാത്രം U Turn തിരിയാൻ തുടങ്ങാവൂ.
(c) കാൽനടയാത്രക്കാർക്കും, സൈക്കിൾ യാത്രക്കാർക്കും വഴികൊടുക്കുക.
(d) അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർമാർക്ക് വ്യക്തമായ കാഴ്ച ഉണ്ട് എന്നും മറ്റു ഉപയോക്താക്കൾക്ക് ന്യായമല്ലാത്ത അസൗകര്യങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഡ്രൈവർ ഉറപ്പാക്കേണ്ടതുമാണ്.
(e ) അനുവദിച്ച സ്ഥലങ്ങളിൽ മാത്രം വലിയ വാഹനങ്ങൾക്ക് ഇടതു ലൈനിൽ നിന്ന് U Turn എടുക്കാവുന്നതാണ്.
Post Your Comments