IdukkiKeralaNattuvarthaLatest NewsNews

പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മുങ്ങി മരിച്ചു

എറണാകുളം നെട്ടൂർ സ്വദേശിയായ അമിത് മാത്യു(17) ആണ് മരിച്ചത്

ഇടുക്കി: പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശിയായ അമിത് മാത്യു(17) ആണ് മരിച്ചത്.

ഇടുക്കി മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ ആണ് സംഭവം. പുഴയില്‍ മുങ്ങിപ്പോയ അമിത്തിനെ ഉടൻ തന്നെ പുറത്തെടുത്ത് അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : രാജ്യത്ത് ടെലികോം രംഗം കുതിക്കുന്നു, 3കൊല്ലത്തിനകം ലോകത്തിലെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യ വളരും

അതേസമയം, പത്തനംതിട്ട ആറന്മുളയിൽ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ ആളുടെ മൃതദേഹവും ലഭിച്ചു. ചെട്ടികുളങ്ങര സ്വദേശി എബിൻ മാത്യുവിന്‍റെ മൃതദേഹം ഇന്നലെ രാവിലെയാണ് സ്കൂബാ ടീം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങൾ ഇന്നലെ തന്നെ കിട്ടിയിരുന്നു. ഇരുവരും സഹോദരങ്ങളാണ്.

ഇരുവരുടെയും മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് 10 മീറ്റർ മാറിയാണ് എബിൻ മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 30 അടിയോളം ആഴമുള്ള സ്ഥലത്താണ് മൂന്ന് പേരും അകപ്പെട്ടത്. രാവിലെ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button