റിയാദ്: രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തേക്ക് നുഴഞ്ഞ് കയറുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്കും, സൗദി അതിർത്തികൾ ലംഘിക്കാൻ ശ്രമിക്കുന്നവർക്കും വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, താമസ സൗകര്യങ്ങൾ നൽകുന്നതും കുറ്റകരമാണ്. ഇവർക്ക് തൊഴിൽ നൽകുന്നതും നിയമലംഘനമായി കണക്കാക്കും. ഇത്തരം നിയമ ലംഘനങ്ങൾ നടത്തി പിടിക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് 5 വർഷത്തെ തടവും (പരമാവധി 15 വർഷം വരെ), ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ, ഇവർക്ക് താമസ സൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Read Also: ‘സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം’: പാർലമെന്റ് തീരുമാനിക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി
Post Your Comments