Latest NewsNewsBusiness

തൊഴിൽ നഷ്ടമായവർക്ക് ആശ്വാസ വാർത്തയുമായി ഗൂഗിൾ, സഹായ പാക്കേജുകൾ പ്രഖ്യാപിച്ചു

വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിപരമായിട്ടാണ് പാക്കേജുകൾ തീരുമാനിക്കുക

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇത്തവണ ഗൂഗിളിൽ നിന്നും പിരിച്ചുവിട്ടവർക്ക് സഹായ പാക്കേജുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും 453 ജീവനക്കാരെയാണ് സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പിരിച്ചുവിട്ടത്.

വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിപരമായിട്ടാണ് പാക്കേജുകൾ തീരുമാനിക്കുക. ഇതിനായി ഓരോ സ്റ്റാഫിനെയും സേവന കാലയളവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിക്കുന്നതാണ്. ജോബ് പ്ലേസ്മെന്റ്, ഹെൽത്ത് കെയർ ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ സഹായം നൽകുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

Also Read: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകളിൽ നിന്നുള്ള ലെവൽ ഫോർ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ക്ലൗഡ് എഞ്ചിനിയർമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് പ്രധാനമായും തൊഴിൽ നഷ്ടമായിട്ടുള്ളത്. ആഗോള തലത്തിൽ 12,000- ലധികം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കങ്ങൾ ഗൂഗിൾ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button