
കോഴിക്കോട്: നഴ്സിങ് വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗം. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനിക്കാണ് കോഴിക്കോട് വെച്ച് പീഡനം ഏൽക്കേണ്ടി വന്നത്. യുവതിയുടെ സുഹൃത്തുക്കൾ തന്നെയാണ് പ്രതികൾ. ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് ബലാത്സംഗത്തിനിനിരയാക്കുകയായിരുന്നു. പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments