കോഴിക്കോട്: ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങിയെന്നും ലഹരി സംഘം തന്നെ മയക്കുമരുന്ന് കാരിയറാക്കിയെന്നുമുള്ള ഒന്‍പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലില്‍ നടപടിയെടുത്ത് പോലീസ്. വിദ്യാർത്ഥിനിക്ക് ലഹരിമരുന്ന് നൽകിയ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു. ബംഗാള്‍ സ്വദേശി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് കേസ്.
കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയാണ് രണ്ട് വർഷത്തോളമായി താൻ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിമരുന്ന് സംഘത്തിന്റെ കെണിയിൽ പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. റോയല്‍ ഡ്രഗ്‌സ് എന്ന ഗ്രൂപ്പിൽ തന്റെ സുഹൃത്ത് തന്നെ ആഡ് ചെയ്യുകയും, അവിടെ നിന്ന് പരിചയപ്പെട്ട കുറച്ച് ചെറുപ്പക്കാർ ആണ് തനിക്ക് ഡ്രഗ്സ് തന്നതെന്നും പെൺകുട്ടി പറയുന്നു. താൻ പഠിക്കുന്ന സ്‌കൂളിന്റെ മുന്നിൽ വെച്ചാണ് യുവാക്കൾ എം.ഡി.എം.എ കൊണ്ടുതന്നിരുന്നതെന്നും, ആരെങ്കിലും കണ്ടാലും പ്രശ്നമില്ലെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്. 25 വയസുള്ള യുവാക്കളായിരുന്നു ഇതിന്റെ പിന്നിലെന്നാണ് പെൺകുട്ടി നൽകുന്ന വിശദീകരണം.
‘ഒരുഗ്രാമിന് 700 രൂപയൊക്കെയാണ് കിട്ടിയിരുന്നത്. പക്ഷേ, കുറെ കഴിഞ്ഞ് എന്റെ കൈയിലെ വരയെല്ലാം കണ്ടപ്പോള്‍ ഉമ്മ എന്താണെന്ന് ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. ലൗവര്‍ തേച്ചപ്പോള്‍ അതിന്റെ ഫീലിങ് കൊണ്ട് വരച്ചതാണെന്നാണ് പറഞ്ഞത്. പിന്നീടും വരഞ്ഞത് കണ്ടപ്പോള്‍ വീണ്ടും ചോദിച്ചു. അപ്പോളാണ് ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞത്’, പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
കുട്ടി സ്വകാര്യ ആശുപത്രിയില്‍ ഒട്ടേറെത്തവണ കൗണ്‍സലിങ്ങിന് വിധേയയായിരുന്നു. നാലുമാസമായി കുട്ടി സ്‌കൂളില്‍പോകുന്നില്ലെന്ന് പോലീസ് പറഞ്ഞു. പോലീസും ഒരുതവണ കുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്.
Post Your Comments