Latest NewsCinemaMollywoodNewsEntertainment

‘ആരതി പൊടി എന്റെ പെണ്ണ്, അവളെ വേദനിപ്പിച്ചാൽ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും’: റോബിൻ രാധാകൃഷ്ണൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. നിശ്ചയത്തിന് ആരതി അണിഞ്ഞ വസത്രത്തെ കുറിച്ച് വലിയ വിവാദമാണ് ഉണ്ടായത്. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് ആരോപണവുമായി ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനർ സ്ഥാപനം രംഗത്തെത്തിയിരുന്നു. ഇതോടെ, ആരതിക്കെതിരെ സോഷ്യൽ മീഡിയ രംഗത്ത് വന്നു.

ഒടുവിൽ തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ആരതി പൊടിക്കുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുകയാണെന്നും വ്യക്തമാക്കി സ്ഥാപനം വിശദീകരണ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ, ഇതിനുമുൻപ് ആരതിയെ പേരുപറയാതെ റിയാസ് പരിഹസിച്ചിരുന്നു. ഇതോടെ, റോബിൻ രംഗത്ത് വന്നു. ആരതിയെ വേദനിപ്പിക്കുന്നവരെ താൻ കൈകാര്യം ചെയ്യുമെന്നാണ് റോബിൻ പറയുന്നത്.

‘അപ്പോൾ കോസ്റ്റ്യൂം ആരതി പൊടി. ആരതി പൊടി ഇപ്പോൾ ഔദ്യോഗികമായി എന്റെ പെണ്ണായിരിക്കുകയാണ്. അവൾക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ നിരീക്ഷിച്ച് വരികയായിരുന്നു. ഇപ്പോൾ ഞാനൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഇനിയും ആരെങ്കിലും എന്റെ പെണ്ണിനെ മനപ്പൂർവ്വം വേദനിപ്പിക്കാൻ ശ്രമിച്ചെങ്കിൽ അവന്റെ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും, ഞാൻ ചെയ്യും, അതുകൊണ്ട് സൂക്ഷിച്ചോ, ഇതൊരു മുന്നറിയിപ്പായി പരിഗണിക്കണം’, റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button