Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച പത്തനാപുരം സ്വദേശി അനീഷ് സ്ഥിരം കുറ്റവാളി

സ്ത്രീകളെ സമീപിച്ച് ലൈംഗികാവശ്യങ്ങള്‍ ഉന്നയിക്കും, വഴങ്ങിയില്ലെങ്കില്‍ ക്രൂരമായി ആക്രമിച്ച് കീഴ്‌പ്പെടുത്തും, റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച അനീഷ് നാട്ടിലെ സ്ത്രീകളുടെ പേടിസ്വപ്‌നം

തെങ്കാശി: റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച കൊല്ലം പത്തനാപുരം സ്വദേശി അനീഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഇയാള്‍ക്കെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ ചെങ്കോട്ട പാവൂര്‍ ഛത്രത്തെ റെയില്‍വെ ക്രോസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി യുവതിയെ ആക്രമിച്ചത്.

Read Also: മക്കളോടുള്ള പക : കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസ് പ്രതിയാണ് അനീഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിച്ച് താമസിക്കുന്ന സ്ത്രീകളെ സമീപിച്ച് ലൈംഗികാവശ്യങ്ങള്‍ ഉന്നയിക്കുകയാണ് ഇയാളുടെ രീതി. അവര്‍ വഴങ്ങിയില്ലെങ്കില്‍ അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്താനും ഇയാള്‍ ശ്രമിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അനീഷിന്റെ സാന്നിദ്ധ്യം നാട്ടിലുള്ള സ്ത്രീകള്‍ ഭയത്തോടെയാണ് കാണുന്നതെന്നും പൊലീസ് വ്യക്തമാക്കി.

തമിഴ്നാട് സ്വദേശിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കിയ കൊല്ലം സ്വദേശിയായ യുവതിക്കാണ് ദുരനുഭവം. തമിഴ്നാട് തെങ്കാശിക്ക് സമീപം റെയില്‍വേ ഗേറ്റിലെ ഗാര്‍ഡ് റൂമില്‍ രാത്രി ഒറ്റയ്ക്കായിരുന്ന സമയത്താണ് യുവതി ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. ഗാര്‍ഡ് റൂമില്‍ മൊബൈലില്‍ നോക്കിയിരിക്കെ പിന്നിലൂടെ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. എതിര്‍ത്തതോടെ ക്രൂരമായി ആക്രമിച്ചു. സ്വര്‍ണാഭരണങ്ങളാണ് ആവശ്യമെങ്കില്‍ തരാമെന്ന് യുവതി പറഞ്ഞെങ്കിലും അതല്ല വേണ്ടതെന്ന് പറഞ്ഞായിരുന്നു അക്രമം.

ചെങ്കോട്ടയില്‍ പെയിന്റിംഗ് ജോലിക്ക് എത്തിയപ്പോഴാണ് വനിതാ ഗേറ്റ് കീപ്പറെ ആക്രമിക്കാന്‍ ശ്രമിച്ചത്. അന്വേഷണത്തിനിടയില്‍ മധുരൈ റെയില്‍വേ സ്പെഷ്യല്‍ പൊലീസ് ടീമാണ് ഇയാളെ പിടികൂടിയത്. ചെങ്കോട്ട റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതി പിടിയിലായത്. പ്രതിയായ അനീഷ് ധരിച്ച കാക്കി പാന്റും ചെരിപ്പുമാണ് പ്രധാന തെളിവായി മാറിയത്. ആക്രമണത്തില്‍ കേസെടുത്ത പൊലീസ് വിപുലമായ അന്വഷണമാണ് നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്ത ചെരുപ്പ് പ്രതി പെയിന്റിംഗ് തൊഴിലാളിയെന്ന നിഗമനത്തിലേക്ക് എത്തിക്കുകയായിരുന്നു. നീണ്ട തിരിച്ചലിനു ശേഷമാണ് അന്വമഷണ സംഘങ്ങള്‍ക്ക് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നതും പിന്നാലെ പിടികൂടുന്നതും.

യുവതി ആക്രമിക്കപ്പെട്ട റെയില്‍വേ ഗേറ്റില്‍ നിന്ന് 500 മീറ്റര്‍ അകലെ ഛത്രം റെയില്‍വേ സ്റ്റേഷന് സമീപത്തെ വാടകവീട്ടിലാണ് യുവതി ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്നത്. തന്നെ ബലാത്സംഗം ചെയ്യാനുറച്ച് തന്നെയാണ് അക്രമി എത്തിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. അയാളുടെ ശ്രമം നടക്കില്ലെന്നുറപ്പായതോടെ കൊലപ്പെടുത്താനായി ശ്രമമെന്നും മലയാളിയായ യുവതി പറയുന്നു. ഈ റെയില്‍വെ ഗേറ്റിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് അക്രമിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി എപ്പോള്‍ ട്രെയിന്‍ വരും എന്നതുള്‍പ്പെടെ കൃത്യമായ ധാരണ അക്രമിക്കുണ്ടായിരുന്നു. സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഗേറ്റില്‍ രാത്രി എട്ടേമുക്കാലോടെ താന്‍ ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടല്‍ യുവതിക്ക് ഇനിയും മാറിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button