കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നടിയാന നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്ന നവ്യ കഴിഞ്ഞ വർഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചു വരവ്. ടെലിവിഷന്‍ പരുപാടികളിലും താരം ഇപ്പോള്‍ സജീവ സാന്നിധ്യമാണ്. വിവിധ പരിപാടികളിൽ അതിഥി ആയി എത്തിയ നടി ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയിൽ ജഡ്ജായും എത്തുന്നുണ്ട്. അടുത്തിടെ സന്യാസിമാരെ കുറിച്ച് നവ്യ നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു.
അതിന് പിന്നാലെയിതാ, നവ്യയുടെ മറ്റൊരു വീഡിയോ ശ്രദ്ധ നേടുകയാണ്. മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങളാണ് വൈറലാകുന്നത്. അറിയപ്പെടുന്ന ആളാകുന്നതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചാണ് നവ്യ സംസാരിക്കുന്നത്. അറിയപ്പെടുന്ന ആളാകുമ്പോൾ വിമർശനങ്ങൾ ഉണ്ടാകുമെന്നും, അതിനെ അങ്ങനെയേ കണ്ടിട്ടുള്ളൂ എന്നുമാണ് നവ്യ പറയുന്നത്.
‘നവ്യ നായർ എന്ന പേര് കൊണ്ട് ഞാൻ എവിടെ പോയാലും എനിക്ക് കിട്ടുന്ന മുൻഗണന, അതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. ഞാൻ അംഗീകരിക്കുന്നുണ്ട്. അതൊക്കെ ഞാൻ ഏറ്റെടുക്കുന്നുമുണ്ട്. പക്ഷെ അതിന്റെ കൂടെ തന്നെ വരുന്നതാണ്, നമ്മുടെ ജീവിതം ചർച്ച ചെയ്യപ്പെടും. നമ്മൾ ചെയ്യുന്നതിനെ ആളുകൾ കൂടുതൽ ക്രിട്ടിസൈസ് ചെയ്യും. അത് സ്വാഭാവികമാണ്. എന്റെ മാത്രം അല്ല, ഞാൻ അറിയുന്ന അറിയപ്പെടുന്ന ആളുകളുടെ ജീവിതത്തിൽ സംഭവിച്ചതല്ലാതെ ഒന്ന് എന്റെ ജീവിതത്തിലും സംഭവിക്കുന്നില്ല. അറിയപ്പെടുന്ന ആളാവുക എന്ന ഗുണത്തിനോട് താരതമ്യം ചെയ്യുമ്പോൾ ഈ ദോഷങ്ങളൊക്കെ അവഗണിക്കാവുന്നതാണ്,’ നവ്യ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ പരിപാടിയിൽ നവ്യ സന്യാസിമാരെ കുറിച്ച് നടത്തിയ പരാമർശം ട്രോളായി മാറിയത്. ‘ചില വലിയ സന്യാസിമാരൊക്കെ അവരുടെ ആന്തരിക അവയവങ്ങൾ എടുത്ത് പുറത്തിട്ട് ക്ലീൻ ചെയ്യും അത്രേ.. സത്യമായിട്ടും… ഇങ്ങനെ കേട്ടിട്ടുണ്ട് ഞാൻ. അതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും എനിക്ക് കൂടുതൽ അറിയത്തില്ല..’ എന്നായിരുന്നു നവ്യയുടെ വാക്കുകൾ. വേദിയിൽ വെച്ച് തന്നെ നടൻ മുകേഷ് ഇതിനെ ട്രോളിയിരുന്നു.
Post Your Comments