രാജ്യത്ത് പുതുവർഷത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതിയിൽ റെക്കോർഡ് നേട്ടം. 2023 ജനുവരിയിലെ കണക്കുകൾ പ്രകാരം, റഷ്യയിൽ നിന്നും 1.3 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2022 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 9.2 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റഷ്യയ്ക്ക് തൊട്ടുപിന്നിലായി ഇറാഖും സൗദി അറേബ്യയുമാണ് എണ്ണ ഇറക്കുമതിയിൽ മുന്നിട്ട് നിൽക്കുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ 10 മാസങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ ഇറാഖ് ആയിരുന്നു. പിന്നീട് ഗൾഫ് രാഷ്ട്രങ്ങളായ ഇറാഖിനെയും സൗദി അറേബ്യയും പിന്തള്ളിയാണ് റഷ്യ മുന്നേറിയത്. നിലവിൽ, ക്രൂഡോയിൽ ഇറക്കുമതിയുടെ 27 ശതമാനം വിഹിതം റഷ്യയിൽ നിന്നാണ്. റഷ്യ- യുക്രൈൻ അധിനിവേശത്തിനുശേഷമാണ് റഷ്യയിൽ നിന്നും കൂടുതൽ ക്രൂഡോയിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.
Also Read: ബിജു സർക്കാരിനെ പ്രതി സന്ധിയിലാക്കി എന്ന് കൃഷി മന്ത്രി, അതിഥി കർഷകൻ എന്ന് ട്രോൾ
എല്ലാ വർഷവും ഡിസംബർ, ജനുവരി മാസങ്ങളിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി മറ്റു മാസങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. ഇത്തവണ കാനഡയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇതോടെ, കാനഡ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ അഞ്ചാമത്തെ എണ്ണ വിതരണക്കാരായി മാറിയിരിക്കുകയാണ്. കാനഡയിൽ നിന്നുള്ള എണ്ണ പ്രധാനമായും റിലയൻസാണ് വാങ്ങുന്നത്.
Post Your Comments