Latest NewsNewsCrime

വിവാഹിതനായ യുവാവുമായി ബന്ധം: വീട്ടുകാർ സമ്മതിച്ചില്ല, കമിതാക്കൾ ജീവനൊടുക്കി

കാൺപൂർ: ഒന്നിച്ച് ജീവിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെ ആത്മഹത്യ ചെയ്ത് കമിതാക്കൾ. ഉത്തർപ്രദേശ് സ്വദേശികളായ അർജു, മോഹൻ സിംഗ് എന്നിവരാണ് മരിച്ചത്. കാൺപൂരിലുള്ള ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവാവ് വിവാഹിതനാണ്. ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. പെൺകുട്ടി അവിവാഹിതയാണ്. ഇതിനിടെ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇതാണ് ആത്മഹത്യയുടെ കാരണം.

പങ്കി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബിഎസ്സി വിദ്യാർത്ഥിയാണ് അർജു. കോളേജിൽ പഠിക്കുമ്പോൾ തന്നെ അർജുവും മോഹനും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, രണ്ട് പേരുടെയും വീട്ടുകാർ ഇവരുടെ പ്രണയത്തിനെതിരായിരുന്നു. ഒടുവിൽ, മൂന്ന് വർഷം മുൻപ് മോഹന്റെ വീട്ടുകാർ അവന്റെ വിവാഹം നടത്തി. വിവാഹശേഷം മോഹൻ അർജുവിനെ മറക്കുമെന്ന് വീട്ടുകാർ കരുതി. ഒരു കുഞ്ഞുമുണ്ടായി,

Also Read:‘പ്രായമായി, മമ്മൂട്ടിയുടെ കയ്യും കാലും ഒന്നും അനങ്ങുന്നില്ല’: മോഹൻലാൽ അപൂർവ്വ ജന്മമാണെന്ന് ആറാട്ട് സന്തോഷ് വര്‍ക്കി

ഇതിനിടെ മോഹനും അർജുവും വീണ്ടും തങ്ങളുടെ പഴയ ബന്ധം തുടർന്നു. ഇതറിഞ്ഞ മോഹന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അർജുവുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തർക്കം പതിവായിരുന്നു. മോഹനോട് വഴക്കിട്ട് ഒന്നര വർഷം മുമ്പാണ് ഭാര്യ, കുട്ടിയുമായി മാതൃവീട്ടിൽ പോകുന്നത്. ഇതോടെ, കാമുകിയുമായുള്ള മോഹന്റെ ബന്ധം ദൃഢമായി. വീട്ടുകാരുടെ നിയന്ത്രണത്തിൽ വിഷമിച്ച മോഹൻ വീട് വിട്ടിറങ്ങി പങ്കി പ്രദേശത്ത് തന്നെ വാടകയ്ക്ക് ഫ്‌ളാറ്റ് എടുത്തിരുന്നു. അർജു ഈ ഫ്‌ലാറ്റിൽ വരാനും പോകാനും തുടങ്ങി.

ഇതിനിടെ അർജുവിന്റെ വിവാഹം വീട്ടിൽ നിശ്ചയിച്ചു. ഫെബ്രുവരി 26ന് വിവാഹ നിശ്ചയം നടക്കാനിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ അർജുവിന്റെ വീട്ടിൽ നടന്നിരുന്നുവെങ്കിലും മോഹനെ ഒരു തരത്തിലും മറക്കാൻ അർജു തയ്യാറായിരുന്നില്ല. അർജു തന്റെ കാമുകന്റെ ഫ്‌ളാറ്റിലെത്തി, ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button