Latest NewsNewsBusiness

എയർ ഇന്ത്യയ്ക്ക് പിന്നാലെ 500 പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇൻഡിഗോയും, കൂടുതൽ വിവരങ്ങൾ അറിയാം

അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇൻഡിഗോയുടെ പുതിയ നീക്കം

ഇന്ത്യൻ വ്യോമയാന രംഗത്ത് ചരിത്ര നേട്ടം കൊയ്യാൻ ഒരുങ്ങി ഇൻഡിഗോയും. റിപ്പോർട്ടുകൾ പ്രകാരം, 500 പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. ഈ വിമാനങ്ങൾ സ്വന്തമാക്കാനുള്ള ഓർഡർ ഉടൻ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ലോക വ്യോമയാന ചരിത്രത്തിലെ വമ്പൻ ഓർഡർ എന്ന പെരുമയോടെ എയർ ഇന്ത്യ 470 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകിയതിന് പിന്നാലെയാണ് ഇൻഡിഗോയുടെ പുതിയ പ്രഖ്യാപനവും. അതേസമയം, ആവശ്യമെങ്കിൽ 370 വിമാനങ്ങൾ അധികമായി വാങ്ങാമെന്ന കരാറിലും എയർ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. മൊത്തം 870 പുതിയ വിമാനങ്ങൾ വാങ്ങാൻ എയർബസ്, ബോയിംഗ് എന്നിവയുമായാണ് എയർ ഇന്ത്യയുടെ കരാർ.

അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇൻഡിഗോയുടെ പുതിയ നീക്കം. 2019- ൽ 300 പുതിയ വിമാനങ്ങൾക്കുള്ള ഓർഡർ ഇൻഡിഗോ നൽകിയിരുന്നു. ഇതിനുശേഷമാണ് 500 പുതിയ വിമാനങ്ങൾ വാങ്ങുമെന്ന പ്രഖ്യാപനം നടത്തിയത്. 2030 ഓടെയാണ് ഓർഡർ നൽകിയ വിമാനങ്ങൾ ലഭിക്കുക. നിലവിൽ, 102 നഗരങ്ങളിലേക്ക് ഇൻഡിഗോ പ്രതിദിനം 1,800 സർവീസുകൾ നടത്തുന്നുണ്ട്. ഇതിൽ 26 എണ്ണം അന്താരാഷ്ട്ര നഗരങ്ങളാണ്.

Also Read: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം : ഗൃഹനാഥൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button