Latest NewsNewsLife StyleHealth & Fitness

കുട്ടികൾ സ്ഥിരമായി ടിവി കാണുന്നത് അത്ര നല്ലതല്ല : കാരണമിതാണ്

കാര്‍ട്ടൂൺ കാണാനായി കുട്ടികള്‍ ഏറെ സമയം ടെലിവിഷനു മുന്നില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍, കുട്ടികള്‍ അധികസമയം ടിവി കാണുന്നത് നല്ലതല്ല എന്നാണ് അടുത്തിടെ ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിൽ പറയുന്നത്. വെറും പതിനഞ്ച് മിനിറ്റ് പോലും ടിവി കാണുന്നത് കുട്ടികളിലെ സര്‍ഗാത്മകതയെ നശിപ്പിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. യുകെയിലെ സ്റ്റാഫോര്‍ഡ്ഷയര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

Read Also : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന : കോഴിക്കോട് വൃത്തിഹീനമായ രണ്ട് കോഴിക്കടകൾ അടപ്പിച്ചു

പുസ്തകങ്ങളും ജിഗ്‌സോ പസില്‍സും ഉപയോഗിക്കുന്ന കുട്ടികളെ അപേക്ഷിച്ച് പതിനഞ്ച് മിനിറ്റോ അതിലധികമോ ടിവി കാണുന്ന കുട്ടികള്‍ സര്‍ഗശക്തി കുറഞ്ഞവരായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. 15 മിനിറ്റില്‍ കൂടുതല്‍ ടിവി കാണുന്നതുപോലും കുട്ടികളില്‍ ജന്മനാ ഉള്ള ആശയങ്ങളെ കുറയ്ക്കും.

അതേസമയം, പുസ്തകങ്ങള്‍ വായിക്കുകയും ജിഗ്‌സോ പസില്‍ കളിക്കുകയും ചെയ്ത കുട്ടികളില്‍ സര്‍ഗാത്മകത കൂടുന്നതായും പഠനം വ്യക്തമാക്കുന്നു. സര്‍ഗാത്മകത കുറയുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button