ലക്നൗ: എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഉത്തർപ്രദേശ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും അവരുടെ പരാതികൾ നീക്കുന്നതുമാണ് യുപി സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ജനതാ ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സർക്കാർ എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെ പരാതികൾ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. എല്ലാ പ്രശ്‌നങ്ങളും വേഗത്തിലും തൃപ്തികരമായും പരിഹരിക്കപ്പെടും. ഉത്തർപ്രദേശിലെ എല്ലാ പെൺകുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
പണമില്ലാത്തതിന്റെ പേരിൽ ഒരു രോഗിക്കും ചികിത്സ നിഷേധിക്കില്ല. ആരോടും അനീതി കാണിക്കാതെ ജനങ്ങളുടെ പരാതികൾ പരിശോധിച്ച് കാര്യക്ഷമതയോടെ പരിഹാര മാർഗങ്ങൾ കണ്ടെത്തണമെന്നാണ് പോലീസ്, റവന്യൂ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ഗുരുതര രോഗങ്ങൾ ബാധിച്ചവർ ചികിത്സാ സഹായത്തിനായി ജനതാ ദർശനിലെത്തുന്നുണ്ട്. അവരുടെ ചികിത്സാ ചിലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments