Latest NewsNewsBusiness

ചരിത്രത്തിൽ ഇടം നേടി എയർ ഇന്ത്യ, രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും

ഈ കരാർ പ്രാബല്യത്തിലാകുന്നതോടെ യുഎസിലും വൻ തോതിൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയതോടെ, രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് വീണ്ടും ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. എയർ ഇന്ത്യയും പ്രമുഖ വിമാന നിർമ്മാതാക്കളായ ബോയിംഗും എയർബസും തമ്മിൽ 470 വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ കരാർ പ്രാബല്യത്തിലാകുന്നതോടെ വ്യോമയാന, അനുബന്ധ മേഖലകളിൽ രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. വ്യോമയാന രംഗത്തെ വിദഗ്ധർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കരാറുകൾ വഴി പൈലറ്റുമാർ, കാബിൻ ക്രൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാർ, എയർപോർട്ട് സ്റ്റാഫ്, എയർ ട്രാഫിക് കൺട്രോളർമാർ, ട്രാൻസ്പോർട്ട് വെൻഡർമാർ, സർവീസ് പ്രൊവൈഡർമാർ എന്നിവ ഉൾപ്പെടെയുളള മേഖലകളിലാണ് പ്രധാനമായും ഒഴിവുകൾ ഉണ്ടാവുക. പുതിയ വിമാനങ്ങൾ എത്തുന്നതോടെ ഏകദേശം 65,000 പൈലറ്റുമാരെ എയർ ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നതാണ്. അതേസമയം, ഈ കരാർ പ്രാബല്യത്തിലാകുന്നതോടെ യുഎസിലും വൻ തോതിൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ, 113 വിമാനങ്ങളും, 1,600 പൈലറ്റുമാണ് എയർ ഇന്ത്യയ്ക്ക് ഉള്ളത്.

Also Read: ച​ര​ക്കു​മാ​യി​ വ​ന്ന ഗു​ഡ​സ് ഓ​ട്ടോ മ​റി​ഞ്ഞ് അപകടം

shortlink

Related Articles

Post Your Comments

Related Articles


Back to top button