രാജ്യത്തെ കർഷകർക്കായുള്ള പിഎം കിസാൻ സമ്മാന നിധി യോജനയുടെ അടുത്ത ഗഡു ഫെബ്രവരി 24- ന് ലഭിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, കർഷകർക്കായുള്ള ധനസഹായത്തിന്റെ പതിമൂന്നാമത്തെ ഗഡുവാണ് ഇത്തവണ വിതരണം ചെയ്യുക. അതേസമയം, തുക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങൾ കേന്ദ്രസർക്കാർ നടത്തിയിട്ടില്ല.
പിഎം കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം, കർഷകന് ഓരോ വർഷവും 6,000 രൂപയാണ് ധനസഹായമായി ലഭിക്കുക. 3- 4 മാസത്തിനുള്ളിൽ കർഷകന്റെ അക്കൗണ്ടിൽ 2,000 രൂപ വീതം എത്തുന്നതാണ്. അതേസമയം, ധനസഹായം ലഭിക്കുന്നതിനായി കർഷകർ ഇ- കെവൈസി രേഖകൾ പൂർണമായും നൽകണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷനുകൾ കൃത്യമായി പൂർത്തിയാക്കിയ കർഷകർക്ക് ഇത്തവണത്തെ ഗഡു ലഭിക്കുന്നതാണ്. പിഎം കിസാനിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഇ- കെവൈസി നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും.
Also Read: പ്രശസ്ത തമിഴ് ഹാസ്യതാരം മയിൽസാമി അന്തരിച്ചു: വിശ്വസിക്കാനാകാതെ ആരാധകർ
Post Your Comments