ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂർണ്ണമായും ഇന്ന് തന്നെ നൽകുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കുടിശ്ശികയായുള്ള 16,982 കോടി രൂപ ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ കേന്ദ്ര സർക്കാർ സ്വന്തം പോക്കറ്റിൽ നിന്നാണ് തുക അനുവദിക്കുന്നത്. ഈ തുക ഭാവിയിൽ നഷ്ടപരിഹാര സെസ് പിരിക്കുമ്പോൾ അതിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. പെൻസിൽ ഷാർപ്‌നെറിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് കുറച്ചത്. ശർക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കുകയും ചെയ്തു.
Post Your Comments