KollamNattuvarthaLatest NewsKeralaNews

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് പിടിയിൽ

മാ​ള ചെ​ന്തു​രു​ത്തി മൂ​ന്നാം​കു​റ്റി അ​ജ​യി​നെ​യാ​ണ്​ (22) പൊലീസ് അറസ്റ്റ് ചെയ്തത്

പ​റ​വൂ​ർ: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥിനി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. മാ​ള ചെ​ന്തു​രു​ത്തി മൂ​ന്നാം​കു​റ്റി അ​ജ​യി​നെ​യാ​ണ്​ (22) പൊലീസ് അറസ്റ്റ് ചെയ്തത്. വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യൂട്യൂബ് ചാനല്‍ തുടങ്ങിയവര്‍ക്കും ചാനല്‍ തുടങ്ങാനിരിക്കുന്നവര്‍ക്കും പണികിട്ടി: സര്‍ക്കാര്‍ ഉത്തരവ് ഇങ്ങനെ

രാ​ത്രി 12-ന് ​ശേ​ഷം ബൈ​ക്കു​മാ​യി എ​ത്തി​യ യു​വാ​വ് പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ക​ണ്ട് സം​ശ​യം തോ​ന്നി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​യു​ടെ ശ​രി​യാ​യ പേ​രു​പോ​ലും അ​റി​യി​ല്ലാ​തിരുന്ന ഇ​യാ​ൾ​ക്ക് ഇ​ൻ​സ്റ്റ​ഗ്രാം ഐ.​ഡി മാ​ത്ര​മേ അ​റി​യാ​മാ​യി​രു​ന്നു​ള്ളൂ. പ്ര​തി ഗൂ​ഗി​ൾ മാ​പ്പ് വ​ഴി തി​ര​ഞ്ഞാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button