Latest NewsNews

മുടിയ്ക്ക് ദുര്‍ഗന്ധമുണ്ടോ? മാറ്റാൻ ചെയ്യേണ്ടത്

മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍ ഘടകങ്ങള്‍ മുടിയിലെ ദുര്‍ഗന്ധം അകറ്റും. മാത്രമല്ല, താരന്‍ അകറ്റാന്‍ ഏറെ ഫലപ്രദമായ ഒന്നാണ് ടീ ട്രീ ഓയില്‍. ഏതാനും തുള്ളി ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക.

തക്കാളി ഉപയോഗിച്ച് മുടിയുടെ ദുര്‍ഗന്ധം അകറ്റാം. തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും.

മുടിയുടെ ദുര്‍ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡര്‍ വിനീഗര്‍. ഇത് വെള്ളവുമായി ചേര്‍ത്ത് ഏതാനും തുള്ളി സുഗന്ധ തൈലവും ചേര്‍ക്കുക. ലാവെണ്ടറോ, റോസ് ഓയിലോ ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

സുഗന്ധ തൈലങ്ങള്‍ മുടിയുടെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നവയാണ്. മാത്രമല്ല, തലയോട്ടിയിലെ അണുബാധയും തടയുന്നു. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച ശേഷം പൂര്‍ണ്ണമായും ഇവ കഴുകിക്കളയണം. തുടര്‍ന്ന്, ഏതാനും തുള്ളി ലാവെണ്ടര്‍ ഓയില്‍ കയ്യിലെടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക.

Read Also : മഗ്നീഷ്യത്തിന്‍റെ കുറവ് നിങ്ങളിലുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല, കേശസംരക്ഷണത്തിനും ഓറഞ്ച് ഉപയോഗിക്കാം. മുടിക്ക് സുഗന്ധം നല്കാന്‍ ഉത്തമമാണ് ഓറഞ്ച് തൊലി. ഉണക്കി പൊടിച്ച തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന്, ഇത് ഉപയോഗിച്ച് മുടി കഴുകാം. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

മുടിക്ക് തിളക്കം നല്‍കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. മുടി കഴുകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ദുര്‍ഗന്ധത്തില്‍ നിന്നും വിടുതല്‍ നല്‍കും. മുട്ടയുടെ വെള്ളയും അല്‍പം തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ ദുര്‍ഗന്ധത്തെ അകറ്റുന്നു. മാത്രമല്ല, മുടിക്ക് തിളക്കവും നല്‍കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button