PathanamthittaNattuvarthaLatest NewsKeralaNews

പമ്പയാറ്റിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് പേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട ആറന്മുളയിൽ പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്

പത്തനംതിട്ട: പമ്പയാറ്റിൽ കാണാതായ മൂന്ന് പേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായി തെരച്ചിൽ തുടരുകയാണ്.

Read Also : സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക തീർത്ത് നൽകും: ധനമന്ത്രി നിർമ്മലാ സീതാരാമൻ

പത്തനംതിട്ട ആറന്മുളയിൽ പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെഫിൻ എന്നിവരെയാണ് കാണാതായത്. എട്ട് പേരടങ്ങുന്ന സംഘം മാരാമൺ കൺവെൻഷൻ കാണാനെത്തിയതാണ്. തുടർന്ന്, പമ്പയാറ്റിൽ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടമുണ്ടായത്.

ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് തെരച്ചിൽ നടത്തുകയാണ്. രണ്ടുപേരുടെ മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button