കണ്ണൂർ: ആകാശ് തില്ലങ്കേരിയ്ക്ക് എതിരായ പൊതുയോഗത്തിൽ പങ്കെടുക്കാൻ പി ജയരാജൻ. പാർട്ടി നിർദ്ദേശ പ്രകാരമാണ് തീരുമാനം. തില്ലങ്കേരിയിൽ പോയി പ്രസംഗിക്കണമെന്നാണ് പി ജയരാജന് പാർട്ടി നേതൃത്വം നൽകിയ നിർദ്ദേശമെന്നാണ് വിവരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്നാണ് സൂചന.
Read Also: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക തീർത്ത് നൽകും: ധനമന്ത്രി നിർമ്മലാ സീതാരാമൻ
നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ, ഈ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. പി ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കിറക്കുകയും ചെയ്തു. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തൽ. ഷുഹൈബിനെ കൊന്നത് താനാണെന്ന ആകാശിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
Post Your Comments