ചൈനയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരില് ഒരാളും ടെക് ബാങ്കറുമായ ‘ബാവോ ഫാനെ’ കാണാനില്ലെന്നു പരാതി. ചൈനയിലെ ടെക് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫണ്ട് വാഗ്ദാനം ചെയ്യുന്ന ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ചൈന റിനൈസന്‍സിന്റെ ചെയര്‍മായ ബാവോ ഫാനെ കാണ്മാനില്ലെന്നാണ് അദ്ദേഹത്തിന്റെ കമ്പനി.
read also: ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം: പരിഹാസവുമായി കെ ടി ജലീൽ
‘ബാവോയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന്’ കമ്പനി ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചതിന് പിന്നാലെ ചൈന റിനൈസന്‍സിന്റെ ഓഹരികള്‍ 30% വരെ ഇടിഞ്ഞു. 52 കാരനായ ശതകോടീശ്വരനുമായി മൂന്ന് ദിവസമായി ആര്‍ക്കും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് .
മുൻപ്, ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മായെ സമാന രീതിയില്‍ കാണാതായിരുന്നു.
Post Your Comments