Latest NewsNewsTechnology

യൂട്യൂബിന്റെ പുതിയ സിഇഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ, ആരെന്നറിയാം

യൂട്യൂബിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് നീൽ മോഹൻ

ലോകത്തുടനീളം ജനപ്രീതിയുള്ള ആപ്ലിക്കേഷനായ യൂട്യൂബിന് ഇനി മുതൽ പുതിയ സിഇഒ. ഇന്ത്യൻ- അമേരിക്കൻ വംശജനായ നീൽ മോഹനാണ് യൂട്യൂബിന്റെ പുതിയ സിഇഒ ആയി ചുമതല ഏൽക്കുന്നത്. കുടുംബം, ആരോഗ്യം, വ്യക്തിപരമായ കാര്യങ്ങൾ എന്നിവയെ തുടർന്ന് യൂട്യൂബിന്റെ സിഇഒ സ്ഥാനത്ത് നിന്നും 54- കാരനായ സൂസൻ വോജിക്കി രാജി വെച്ചിരുന്നു. കഴിഞ്ഞ 9 വർഷത്തെ സേവന പാരമ്പര്യമാണ് സൂസൻ വോജിക്കിക്ക് ഉള്ളത്. ഈ സ്ഥാനത്തേക്കാണ് പുതിയ സിഇഒ ആയി നീൽ മോഹൻ എത്തുന്നത്.

യൂട്യൂബിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് നീൽ മോഹൻ. 2015- ലാണ് യൂട്യൂബിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായി നിയമിതനായത്. യൂട്യൂബിന്റെ പ്രധാന ആകർഷണങ്ങളായ യൂട്യൂബ് ഷോട്ട്സ്, മ്യൂസിക്, സബ്സ്ക്രിപ്ഷൻ ഓഫറുകൾ എന്നിവ ചിട്ടപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിച്ച വ്യക്തി കൂടിയാണ് നീൽ മോഹൻ.

Also Read: ‘യുട്യൂബ് ചാനൽ അവതാരകയെ സംഘംചേർന്ന് മർദ്ദിച്ചെന്ന പരാതി വ്യാജം, അവരും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു’

1996- ൽ അമേരിക്കയിലെ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നീൽ മോഹൻ തുടർന്ന് 2005- ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button