വിതുര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിതുര മരുതാമല അടിപറമ്പിൽ ശാലിനി ഭവനിൽ പുഷ്ക്കരൻ( 58) ആണ് മരിച്ചത്.
Read Also : കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും, കൂടുതൽ വിവരങ്ങൾ അറിയാം
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വെഞ്ഞാറമൂട് അമ്പലമുക്കിൽ വച്ച് റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മനോന്മണി.മകൾ: ശാലിനി.
Post Your Comments