കാസർഗോഡ് : ബദിയടുക്കയിൽ നൂല് കെട്ട് ചടങ്ങ് നടക്കുന്നതിനിടെ 24 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. ബദിയടുക്ക ഉക്കിനടുക്ക സ്വദേശി അബ്ദുൾ റഹിമാൻ-താഹിറ ദമ്പതികളുടെ മകൾ റഫ്സയാണ് മരിച്ചത്.
കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടയിലാണ് സംഭവം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുലയൂട്ടുന്നതിനിടയിൽ കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ‘ബന്ധുക്കൾക്ക് ജോലി വാങ്ങി നൽകുന്ന രീതി പാർട്ടിക്ക് ദോഷം ചെയ്യും’: കുറ്റസമ്മതവും കുറ്റപ്പെടുത്തലും ഒരുമിച്ച്
അബോധാവസ്ഥയിലായ കുഞ്ഞിനെ ആദ്യം ബദിയടുക്ക ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന്, കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments