ദോഹ: ജനന, വിവാഹ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുള്ള നടപടിക്രമങ്ങൾ എംബസി വിശദമാക്കുകയും ചെയ്തു.
Read Also: എംബിബിഎസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു, മതം മാറാൻ ഭീഷണിയും: പിതാവും മകനും അറസ്റ്റിൽ
ഒനൈസയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് നേരിട്ടെത്തി വേണം അറ്റസ്റ്റേഷൻ നടത്തേണ്ടത്. കോൺസുലർ സർവീസ്-അഫിഡവിറ്റ് അപേക്ഷ പൂരിപ്പിച്ചത്, ഒറിജിനൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റിന്റെ 2 കോപ്പികൾ, പാസ്പോർട്ട്, ഖത്തർ ഐഡി കോപ്പികൾ എന്നീ രേഖകളാണ് വിവാഹ, ജനന, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ വേണ്ടത്. ഓരോ സർട്ടിഫിക്കറ്റുകൾക്കും 45 റിയാൽ വീതമാണ് ഫീസ്.
കോൺസുലർ സർവീസ് അപേക്ഷ ഫോം പൂരിപ്പിച്ചത്, ഒറിജിനൽ ടിസി, 2 കോപ്പികൾ, പാസ്പോർട്ടിന്റെയും ഖത്തർ ഐഡിയുടെയും കോപ്പികൾ എന്നിവയാണ് ടിസി അറ്റസ്റ്റ് ചെയ്യാൻ വേണ്ടത്. 45 റിയാലാണ് ഇതിന് വേണ്ട ഫീസ്. പൂരിപ്പിച്ച കോൺസുലർ സർവീസ് അപേക്ഷ, പാസ്പോർട്ടിന്റെയും ഖത്തർ ഐഡിയുടെയും കോപ്പി, ഒറിജനൽ പിസിസി തുടങ്ങിയ രേഖകളാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് വേണ്ടത്. 45 റിയാലാണ് ഫീസായി നൽകേണ്ടത്.
അഫിഡവിറ്റ്, കോൺസുലർ അപേക്ഷാ ഫോമുകൾ ഇന്ത്യൻ എംബസിയുടെ https://www.indianembassyqatar.gov.in/ എന്ന വെബ്സൈറ്റിൽ നിന്നു ലഭിക്കും. വെബ്സൈറ്റിലെ കോൺസുലർ സർവീസ് പേജിൽ പ്രവേശിച്ച് ആപ്ലിക്കേഷൻ ഫോംസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആവശ്യമായ അപേക്ഷകൾ ഡൗൺലോഡ് ചെയ്യാം.
Post Your Comments