Latest NewsNewsTechnology

പത്ത് അക്കമുള്ള മൊബൈൽ നമ്പറിൽ നിന്ന് ഇനി പരസ്യങ്ങൾ വേണ്ട, പുതിയ നിർദ്ദേശവുമായി കേന്ദ്രം

എസ്എംഎസ് മുഖാന്തരമുള്ള പരസ്യങ്ങൾ അയക്കുമ്പോൾ XY - ABCDEF എന്ന ഫോർമാറ്റാണ് ഉപയോഗിക്കേണ്ടത്

രാജ്യത്ത് മൊബൈൽ നമ്പർ മുഖാന്തരമുള്ള പരസ്യങ്ങൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, 10 അക്കമുള്ള മൊബൈൽ നമ്പർ എസ്എംഎസ് പരസ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ടെലികോം കമ്പനികൾക്ക് നൽകിയിട്ടുണ്ട്. എസ്എംഎസ് മുഖാന്തരമുള്ള തട്ടിപ്പുകൾക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ പുതിയ നീക്കം.

എസ്എംഎസ് മുഖാന്തരമുള്ള പരസ്യങ്ങൾ അയക്കുമ്പോൾ XY – ABCDEF എന്ന ഫോർമാറ്റാണ് ഉപയോഗിക്കേണ്ടത്. ഈ ഫോർമാറ്റിൽ മാത്രമാണ് എസ്എംഎസുകൾ അയക്കാനുള്ള അനുമതിയുള്ളത്. ഇവയെ ഔദ്യോഗിക എസ്എംഎസ് ഹെഡറായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ചില ടെലി മാർക്കറ്റിംഗ് കമ്പനികൾ പ്രമുഖ കമ്പനികളുടെ ഹെഡറുകൾ ഉപയോഗിച്ച് അവരുടെ പരസ്യ ആവശ്യങ്ങൾ നിറവേറ്റാനായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. കൂടാതെ, എല്ലാ കമ്പനികളുടെയും ഹെഡറുകൾ പുനപരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: സ്ഥി​ര​മാ​യി ഹെ​ൽ​മ​റ്റ് ധ​രി​ച്ച് യാ​ത്ര ചെയ്തിട്ടും യു​വാ​വി​ന് പി​ഴ ഒ​ടു​ക്കാ​ൻ നോ​ട്ടീ​സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button