
പാലാ: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലാര്ഭാഗത്ത് രാധാഭവന്‍ മോഹന്‍കുമാറി (63)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
2010-ല്‍ ആണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയുമായിരുന്നു.
Read Also : കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും, കൂടുതൽ വിവരങ്ങൾ അറിയാം
കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചില്‍ ശക്തമാക്കിയതിനൊടുവില്‍ ഇയാളെ തിരുവനന്തപുരത്തു നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments