KeralaLatest NewsNews

ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിലുള്ള ചർച്ച അപകടകരം: ആശങ്കയുണ്ടെന്ന് എ എ റഹീം

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും – ആർഎസ്എസും തമ്മിലുള്ള ചർച്ചക്കെതിരെ വിമർശനവുമായി സിപിഎം നേതാവും എംപിയുമായ എ എ റഹീം. ഗൂഢമായ ചർച്ചയിൽ രാജ്യത്തിന് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു, അവരാണ് പ്രസവിച്ചത്: പി.എം.എ സലാം

ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിലുള്ള ചർച്ച അപകടകരമാണ്. രണ്ടുപേരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞെന്നും റഹീം കൂട്ടിച്ചേർത്തു. അതേസമയം, ആർഎസ്എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാൻ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങൾ രാജ്യഭരണം നിയന്ത്രിക്കുന്ന ആർഎസ്എസിനു മുന്നിൽ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവുമാണ്. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാൽ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാരെന്നും അത്തരക്കാരുമായി ചർച്ച നടത്തിയാൽ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തിൽ ആർഎസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികൾ. വർഗ്ഗീയതകൾ പരസ്പരം സന്ധി ചെയ്തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതിൽ ഒരേ മനസ്സോടെ നിൽക്കുന്നവരാണ് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഞാൻ മാധ്യമപ്രവർത്തകയാണെടാ…’: അച്ഛന്റെ പ്രായമുള്ള ആളെ പോലും ആ കുട്ടി ചീത്ത വിളിച്ചു – ഓട്ടോക്കാർ പറയുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button