വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് സാംസംഗിന്റെ പ്രീമിയം മോഡലായ സാംസംഗ് ഗാലക്സി എസ്21 അൾട്ര. സാംസംഗിന്റെ വിവിധ മോഡലുകൾ പുറത്തിറക്കിയെങ്കിലും, സാംസംഗ് ഗാലക്സി എസ്21 അൾട്രയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. കിടിലൻ ഫീച്ചറിൽ പുറത്തിറക്കിയ ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 1440×3220 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. കൂടാതെ, സ്ക്രീനിന് അധിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. സാംസംഗ് എക്സിനോസ് 2100 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
108 മെഗാപിക്സൽ, 12 മെഗാപിക്സൽ, 10 മെഗാപിക്സൽ, 10 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 40 മെഗാപിക്സലാണ് സെൽഫി ക്യാമറ. 25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 12 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് പുറത്തിറക്കിയ സാംസംഗ് ഗാലക്സി എസ്21 അൾട്രാ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 1,05,999 രൂപയാണ്.
Post Your Comments