
എറണാകുളം: ആലുവയില്‍ ശിവരാത്രി ദിനത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയന്ത്രണം. ബിയര്‍ വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പതിനെട്ടാം തീയതി രാവിലെ 6 മുതല്‍ 19 ഞായര്‍ ഉച്ചയ്ക്ക് 2 മണിവരെ തുറക്കരുതെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.
ശിവ പഞ്ചാക്ഷരീമന്ത്ര ജപവും പൂജയുമായി ജില്ലയിലെ മഹാദേവ ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി. 18നാണ് മഹാശിവരാത്രി. എന്നാല്‍ മിക്ക ക്ഷേത്രങ്ങളിലും 17 മുതല്‍ ആഘോഷത്തിനു ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ശിവ ക്ഷേത്രങ്ങളും ഉത്സവ നിറവിലാണ്. മറ്റു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും. ശിവരാത്രി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് മിക്ക ക്ഷേത്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം ശിവരാത്രിയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് നടപടിയെന്ന് കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments