എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാൻ അവസരം. വളരെ എളുപ്പത്തിലും വേഗത്തിലും യുപിഐയുമായി ബന്ധിപ്പിക്കാനുള്ള അവസരമാണ് എച്ച്ഡിഎഫ്സി ബാങ്ക് ഒരുക്കിയിരിക്കുന്നത്. നിലവിൽ, ഉപഭോക്താക്കൾക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമായി യുപിഐയെ ബന്ധിപ്പിക്കാനുള്ള അവസരമുണ്ട്. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ ഇടപാട് നടത്തുന്ന വേളയിൽ തുക സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ഡെബിറ്റാകുന്നത്.
പുതിയ സംവിധാനത്തിലൂടെ യുപിഐയുമായി ക്രെഡിറ്റ് കാർഡ് ബന്ധിപ്പിക്കുമ്പോൾ, ഇടപാട് നടത്തുന്ന വേളയിൽ ക്രെഡിറ്റ് കാർഡിൽ നിന്നാണ് യുപിഐ ഇടപാടിലെ പണം ഡെബിറ്റാവുക. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ നീക്കം. യുപിഐയും ക്രെഡിറ്റ് കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം ഒരുക്കുന്ന സ്വകാര്യ മേഖലയിലെ ആദ്യത്തെ ബാങ്ക് കൂടിയാണ് എച്ച്ഡിഎഫ്സി ബാങ്ക്.
Post Your Comments